ഹറം പള്ളികളിൽ നൽകിയത് 1.7 കോടി ഇഫ്താർ പാക്കറ്റ്

Mail This Article
മക്ക/മദീന ∙ പങ്കുവയ്ക്കലിന്റെ പുണ്യവുമായി മക്ക, മദീന ഹറം പള്ളികളിലെ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകൾ. റമസാനിൽ 3 ആഴ്ചയ്ക്കിടെ ഹറം പള്ളികളിൽ വിതരണം ചെയ്തത് 1.7 കോടി ഇഫ്താർ പായ്ക്കറ്റുകൾ.
വിവിധ ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ചാണ് ഇത്രയും പേർക്ക് സമൂഹ നോമ്പുതുറ ഒരുക്കിയത്. രണ്ടിടങ്ങളിലുമായി 1.71 കോടി ഈന്തപ്പഴ പായ്ക്കറ്റുകളും വിതരണം ചെയ്തു. 15 കോടി കപ്പ് വെള്ളത്തിനു തുല്യമായ 27,105 ക്യുബിക് മീറ്റർ സംസം വെള്ളവും (തീർഥജലം) ഹറം പള്ളികളിലെത്തിയ തീർഥാടകർക്കും വിശ്വാസികൾക്കുമായി നൽകി. ജനങ്ങളുടെ ആരോഗ്യ, പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 4529 ടൺ മാലിന്യങ്ങളും 21 ദിവസത്തിനകം നീക്കം ചെയ്തു.