ഡോ. ശൂരനാട് രാജശേഖരൻ അനുസ്മരണം സംഘടിപ്പിച്ച് ഷാർജ ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി

Mail This Article
ഷാർജ ∙ ഷാർജ ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ കൊല്ലം ഡിസിസി പ്രസിഡന്റുമായിരുന്ന അന്തരിച്ച ഡോ. ശൂരനാട് രാജശേഖരൻ അനുസ്മരണം നടത്തി. ഇൻകാസ് ഷാർജ, കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് ജർമ്മിയാസ് യേശുദാസ് അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗം അഡ്വ. വൈ എ. റഹിം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻകാസ് യുഎഇ ഭാരവാഹികളായ അൻസാർ താജ്, അഹമ്മദ് ഷിബിലി, ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഷാജിലാൽ, ജിജു, രഘുകുമാർ മണ്ണുരേത്ത്, സാം വർഗീസ്, കോഴിക്കോട് ജില്ല പ്രസിഡന്റ് നൗഷാദ് മന്ദൻകാവ്, മലപ്പുറം ജില്ല ട്രഷറർ ബഷീർ, ഭാരവാഹികളായ ബിജു തങ്കച്ചൻ, കുമാർ ചടയമംഗലം സോജൻ തുളസീധരൻ, മനോജ് മനാമ, അനിൽകുമാർ കൈപ്പള്ളിൽ, ഹക്കിം മാറനാട്, അബ്ബാസ് ടിജോ ബേബി, ലിജു കെ. രാജ്, അൻസാർ അസീസ് എന്നിവർ പ്രസംഗിച്ചു. സെൻട്രൽ കമ്മിറ്റിയുടെയും സ്റ്റേറ്റ് കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികൾ പങ്കെടുത്തു.