വില്ലനായി പൊടിക്കാറ്റ്: കുവൈത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ

Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ചയും പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇതേത്തുടർന്ന് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്ന് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ സർക്കുലർ പുറപ്പെടുവിച്ചു. ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയതിന് പുറമെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.