ADVERTISEMENT

നാഷ്‌വില്ല (ടെന്നിസ്സി) ∙ നാഷ്‍വില്ല സെന്റ്.തോമസ് വെസ്റ്റ് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ യൂണിറ്റ് നഴ്സ് കെയ്റ്റലിൻ കോഫ്മാൻ (26) വെടിയേറ്റു മരിച്ചു. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിൽ മുൻ നിരയിൽ ആയിരുന്നു കെയ്റ്റലിൻ. വ്യാഴാഴ്ച രാത്രി കാറിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മെട്രോ പോലിറ്റൻ നാഷ്‍വില്ല പൊലീസ് പറഞ്ഞു.

നാഷ്‍വില്ല ഇന്റർസ്റ്റേറ്റ് 440 ൽ രാത്രി 8.52 നാണ് സംഭവം. ഐസിയുവിൽ ജോലിക്കു പോകുന്നതിനിടയിലാണ് വെടിയേറ്റതെന്നു കരുതപ്പെടുന്നു. വാഹനം വഴിയരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. വഴിയിൽ കിടന്നിരുന്ന വാഹനം ചെക്ക് ചെയ്യുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെട്രോ പാർക്ക് ഓഫിസർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 7 മണിക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടതായിരുന്നു കോഫ്മാൻ.

icu-nurse

പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ 615 742 7463 നമ്പറിൽ വിളിച്ചു അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ഹൈസ്കൂൾ നീന്തൽ ടീമിൽ അംഗമായിരുന്ന ഇവർ ക്ലേരിയൻ യൂണിവേഴ്സിറ്റി (പെൻസിൽവാനിയ)യിൽ നിന്നാണു ബിരുദമെടുത്തത്.

സഹപ്രവർത്തകയുടെ പെട്ടെന്നുള്ള വേർപാട് അസൻഷൻ സെന്റ്.തോമസ് ആശുപത്രിയിൽ ജീവനക്കാരെ ദുഃഖത്തിലാഴ്ത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com