ADVERTISEMENT

കൊച്ചി നഗരഹൃദയത്തിൽ പ്രകൃതിയുമായി സല്ലപിക്കുന്ന പച്ചത്തുരുത്ത് ഒരുക്കിയതിന്റെ വിശേഷങ്ങൾ ഉടമസ്ഥർ പങ്കുവയ്ക്കുന്നു.

വൈറ്റിലയിൽ 20 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. അവിടെ പരമാവധി പ്രകൃതിസൗഹൃദമായി, സ്വകാര്യത ലഭിക്കുന്ന വീട് എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ആർക്കിടെക്ട് ബിജുബാലൻ ഒപ്പം ചേർന്നതോടെ സ്വപ്നത്തിനു ജീവൻ വച്ചു. പുറംഭംഗിക്ക് അധികം പ്രാധാന്യം നൽകിയിട്ടില്ല. ബോക്സ് ആകൃതിയിലാണ് എലവേഷൻ. മുൻവശത്തെ ഭിത്തി മാത്രമേ വൈറ്റ് പെയിന്റ് അടിച്ചിട്ടുള്ളൂ. മേൽക്കൂരയ്ക്ക് മുകളിൽ ജിഐ പൈപ്പും ഗ്ലാസും നൽകി റൂഫ് ഗാർഡനും ഒരുക്കി. ഇതിൽ വള്ളിച്ചെടികൾ പടർന്നു തുടങ്ങിയിട്ടുണ്ട്. കുറച്ചുമാസങ്ങൾക്കുള്ളിൽ മേൽക്കൂര പച്ചപ്പിന്റെ തണലിൽ മയങ്ങും. 

vytilla-house-exterior

തുറസായ നയത്തിലാണ് അകത്തളങ്ങൾ. എന്നാൽ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രധാനവാതിലിൽ ചെമ്പുതകിട്‌ ക്ലാഡ് ചെയ്തു. ജനലുകൾക്ക് ഇരുമ്പുഗ്രില്ലുകൾ നൽകി. വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്,  കിച്ചൻ, വർക്കേരിയ, എന്റർടെയിൻമെന്റ് റൂം എന്നിവയാണ് 4950 ചതുരശ്രയടിയിൽ അണിനിരക്കുന്നത്.

vytilla-house-hall

സ്വാഭാവിക വെളിച്ചത്തിനും വെന്റിലേഷനും നൽകിയ പ്രാധാന്യമാണ് എടുത്തുപറയേണ്ടത്. അകത്തേക്ക് കയറിയാൽ ഏറ്റവും സുന്ദരമായ സ്ഥലം കോർട്യാർഡ് തന്നെ. വീടിന്റെ ഒട്ടുമിക്ക ഇടങ്ങളിൽനിന്നും ഇവിടേക്ക് കാഴ്ചയെത്തും. ചുറ്റുമതിൽ ഗ്രില്ലുകൾ ഉയർത്തി നൽകിയാണ് കോർട്യാർഡിനു അതിരുകൾ തീർത്തത്. നിലത്ത് ബാലിയിൽ നിന്നും ഇറക്കുമതി ചെയ്ത പെബിൾ വിരിച്ചു. ചെറിയ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഒത്തുചേരലിനായി സിറ്റിങ് ഏരിയയും ഇവിടേക്ക് ഡെക്കും നൽകി. കോട്ട സ്റ്റോണും വുഡൻ ഫ്ലോറിങ്ങുമാണ് നിലത്ത് ഹാജർ വയ്ക്കുന്നത്.

vytilla-house-elevation-courtyard

വാസ്തു നിയമങ്ങളും പാലിച്ചിട്ടുണ്ട്. കിഴക്ക് ദർശനമായി കവാടം നൽകി. കിടപ്പുമുറികൾ കന്നിമൂലയിൽ ക്രമീകരിച്ചു. നഗരത്തിന്റെ ബഹളവും പൊടിയും ചൂടുമൊന്നും അകത്തേക്ക് കയറില്ല. സാധാരണ ദിവസങ്ങളിൽ എസി പോലും ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.

vytilla-house-formal

75 % ഭിത്തികളും സിമന്റ് ഫിനിഷിലാണ് ഒരുക്കിയത്. ഗുജറാത്തിൽ നിന്നുംഇ റക്കുമതി ചെയ്ത ഫ്ളക്സ് സ്റ്റോൺ എന്ന പുനരുപയോഗിക്കാവുന്ന കോൺക്രീറ്റ് ടൈലാണ് ക്ളാഡിങ്ങായി ഉപയോഗിച്ചത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇതുപയോഗിക്കുന്നത്.

vytilla-house-living

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളാണ് നൽകിയത്. വിശാലതയാണ് മുറികളിൽ നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏറിയ എന്നിവയെല്ലാം മുറികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു. 

vytilla-house-bedroom

പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ഓപ്പൺ ശൈലിയിൽ ഒരുക്കിയ അടുക്കള. ഇവിടെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടർ വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്. 

vytilla-house-kitchen

മുകൾനിലയിൽ ജക്കൂസി സൗകര്യമുളള റിക്രിയേഷനൽ ഹോൾ ഒരുക്കി. ലൈബ്രറി, സ്റ്റഡി ഏരിയ, ജിം എന്നിവയുമുണ്ട്.

vytilla-house-recreational-hall

പരിപാലനം കുറച്ചു മതി എന്നതാണ് വീടിന്റെ മറ്റൊരു ഗുണം. ഭിത്തികൾ ദീർഘകാലം പെയിന്റ് അടിക്കേണ്ട, പോളിഷ് ചെയ്യേണ്ട..അങ്ങനെ ആ തലവേദനകളും ഒഴിഞ്ഞു. തടിയുടെ ഉപയോഗം പരമാവധി കുറച്ചതും ഗുണകരമായി. ഞങ്ങൾ നിനച്ചതിലും മനോഹരമായ ഒരു ഭവനം ആർക്കിടെക്ട് ബിജു ബാലൻ ഒരുക്കിത്തന്നു. വീടിന്റെ ഫുൾ ക്രെഡിറ്റും ഞങ്ങൾ നൽകുന്നതും അദ്ദേഹത്തിനുതന്നെ...

 

Project Facts

Location- Vytila, Ernakulam

Area- 4950 SFT

Plot- 20 cent

Owner- Arun das, Soumya

Architect- Biju Balan

Laurels Designs, Calicut

Mob- 90746 63763

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com