'നീങ്കൾ ഒരു പട്ടിയായി പോകട്ടും, അവൾ നെഞ്ചിൽ കൈവെച്ചു ചെട്ടിയാരെ ശപിച്ചു'
Mail This Article
നിഴൽ രൂപങ്ങൾ (കഥ)
പടർന്നു നിൽക്കുന്ന അസ്തമയസൂര്യന്റെ വെളിച്ചത്തിനെ പ്രതിധ്വനിപ്പിക്കാനെന്നവണ്ണം ചെറിയൊരു കാറ്റ് വീശിക്കൊണ്ടിരുന്നു. മുന്നിലേക്ക് പറന്നു നീങ്ങുന്ന കാക്കക്കൂട്ടങ്ങൾ ഇരുട്ടിന്റെ തിരിച്ചുവരവിനെക്കുറിച്ചൊർമിപ്പിച്ചു. നീണ്ട ഈ യാത്രയുടെ അവസാനത്തെക്കുറിച്ച് അയാൾ ആലോചിച്ചുകൊണ്ടിരുന്നു.
അവകാശബോധങ്ങളുടെ വികാരങ്ങൾ എത്രത്തോളം ഒരു മനുഷ്യന്റെ ഹൃദയത്തിന്റെ ആഴത്തിലേക്ക് വെരുറപ്പിച്ചിരിക്കുന്നു..
നീണ്ടു നിൽക്കുന്ന ഈ യാത്ര ഒരിക്കലും ആഗ്രഹിച്ചതല്ല എങ്കിലും,ഇതുപോലെ ഒന്ന് തീർത്തും അനിവാര്യമാണ് എന്നതൊരു സത്യമായിരുന്നു.
പറഞ്ഞു കൊടുക്കാൻ കഴിയുന്ന ഓർമ്മകളെ,അല്ലെങ്കിൽ പകർത്തപ്പെടേണ്ട അവകാശങ്ങളുടെ ബോധങ്ങൾ പ്രകടമാക്കുക അതിലേക്ക് എത്തിച്ചേരുകയെന്നത് ഒരാവശ്യമായിരുന്നു.
നാഗപോതിരത്തിന്റെ വഴിയിടങ്ങളിലൂടെ രവീന്ദ്രൻ നടന്നു.വേലപ്പൻ ചെട്ടിയാരുടെ കൈയിൽ നിന്നും കുറച്ചു കാശ് വാങ്ങിക്കണം..
നീണ്ടപകലിനു ശേഷം രാത്രി ഭൂമിയെ വലയം ചെയ്തു,നാഗപോതിരത്തിലേക്കുള്ള വഴിത്താരകളിൽ ചീവീടുകളുടെ ശബ്ദം ഉയർന്നു കേട്ടു..
ഒരു രാത്രിയിലാണ് വേലപ്പൻ ചെട്ടിയാർക്ക് അയൽക്കാരി അംബികയെയൊന്നു ഭോഗിച്ചാൽ കൊള്ളാമെന്നു തോന്നിയത്.
അംബികയൊരു തമിഴത്തിയായിരുന്നു. ഇരുനിറത്തിലെ ആരോഗ്യമുള്ള ശരീരവും പുഞ്ചിരി വിട്ടുമാറാത്ത ആ മുഖവും അവളുടെ അടയാളങ്ങളായിരുന്നു. കാര്യമെന്തായാലും ചെട്ടിയാർക്ക് അവളെ നന്നായി ബോധിച്ചു, അതയാളുടെ ഉറക്കം കെടുത്തി..
ബോർഡറിൽ പെട്ടതുകൊണ്ട് തിരുവിതാംകൂറിന്റെയോ, മദ്രാസിന്റെയോ ഒരു സർക്കാർ രേഖകളിലും പെടാത്ത ആ നാട്ടിലെ ഇതേപോലുള്ള കുടുംബത്തിലെ ഒരംഗം. എല്ലാവരെയും പോലെ കൂലിപ്പണികൾക്ക് പോയി അവളും ഭർത്താവ് പൊന്നനും അവരുടെ ഒരു ചെറിയ കുട്ടിയും അവിടെയൊരു കുടിലിൽ ജീവിച്ചുപോന്നു...
മോഹം അടക്കാനാകാതെയായപ്പോൾ ഒരു ദിവസം ഒരുച്ചനേരത്ത് ചെട്ടിയാർ അവളുടെ കുടിലിനെ ലക്ഷ്യമാക്കി നടന്നു.സൂര്യൻ വെങ്കലത്തിന്റ തീചൂള കണക്കെ തിളച്ചു നിന്നിരുന്നു,അംബിക കുടിലിലേക്ക് കയറിയത് കണ്ടതും സമയം പാഴാക്കാതെ ചെട്ടിയാരും പിന്നാലെ കയറി..
അവളുടെ മുഖത്തെ തന്നിലേക്ക് അടുപ്പിച്ചപ്പോൾ അയാളുടെ മുഖത്തിനൊരുതരം ചെന്നായയുടെ ശൗര്യം കാണപ്പെട്ടു,അവൾ അയാളുടെ മുഖത്തേക്ക് കാറിതുപ്പി,അത് അയാളിലെ രതിവൈകൃതത്തിന്റെ ആക്കം കൂട്ടിയെന്ന് മാത്രമല്ല,ചെട്ടിയാരുടെ കൈകൾക്ക് കൂടുതൽ ശക്തിയേറി,അവളുടെ ചുണ്ടിൽ അയാൾ ശക്തിയായി ചുംബിച്ചു.നീണ്ടു നിന്ന ഭോഗത്തിനൊടുവിൽ ചെട്ടിയാരെ അവൾ ശപിച്ചു, നീങ്കൾ ഒരു പട്ടിയായി പോകട്ടും.അവൾ നെഞ്ചിൽ കൈവെച്ചു പറഞ്ഞു...കണ്ണുനീര് കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു.അത് കേട്ടതും അയാൾ ചിരിച്ചു...പിന്നെ മെല്ലെയിറങ്ങി തിരികെ നടന്നു.
ഒത്താൽ ഈ രാത്രി തന്നെ പൈസ വാങ്ങിക്കണം.ശാപമോക്ഷം കിട്ടാൻ ചെട്ടിയാർ ദാനം ചെയ്യുന്നു എന്ന് കേട്ടിട്ടാണ് ഇറങ്ങി പുറപ്പെട്ടതെന്ന കാര്യം എന്ന് രവീന്ദ്രനോർത്തു.ഇത് കിട്ടിയിട്ട് വേണം ഇക്കൊല്ലം മുളയുടെ കച്ചവടം ഒന്നുകൂടി നന്നാക്കാൻ,വീടൊന്നു മോടി പിടിപ്പിക്കാൻ എന്നെല്ലാമായാൾ കണക്കു കൂട്ടി..
രാത്രി ഏറെ വൈകിയാണ് രവീന്ദ്രൻ നാഗപോതിരത്തിൽ എത്തിചേർന്നത്.
ആരും തന്നെ അവിടെയുണ്ടായിരുന്നില്ല.ദൂരെ ഒരു മനുഷ്യൻ നിൽക്കുന്നതായിത്തോന്നി.അയാളെ ലക്ഷ്യമാക്കി രവീന്ദ്രൻ നടന്നു.പാറക്ക് മുകളിൽ നിൽക്കുന്നത് ചെട്ടിയാരാണെന്ന് മനസിലായതും,അയാളോട് സംസാരിക്കാനായി രവീന്ദ്രൻ അടുത്തേക്ക് ചെന്നു.രവീന്ദ്രനെ കണ്ടതും ഉലകം നടുങ്ങുമാറയാൾ ഓരിയിട്ടു.കയറി നിന്ന പാറയുടെ മുകളിൽ കൈയും കാലും കുത്തി നിന്നൊരു പട്ടിയെപ്പോലെ.രവീന്ദ്രൻ അത് കണ്ടതും നടുങ്ങിപ്പോയി,ചെട്ടിയാർ രവീന്ദ്രനെ നോക്കി.പതിയെ അയാളുടെ മുഖം മാറി വന്നു..രാത്രിയിൽ തിളങ്ങുന്ന കണ്ണുകളുമായി അയാൾ കൈകാലുകൾ കുത്തിക്കൊണ്ട് രവീന്ദ്രന്റെ നേരെ പാഞ്ഞടുത്തു....
കുട്ടിയുടെ വീടെവിടെയാ? രാമകൃഷ്ണൻ സാർ ചോദിച്ചു.
നാഗപോതിരത്തിലാണ് സാർ എന്റെ വീട്. അച്ഛനും അമ്മയും ഇപ്പൊ എന്ത് ചെയ്യുന്നു? സാർ ലീലയോട് ചോദിച്ചു.
അച്ഛനും അമ്മേം ഇപ്പൊ ഇല്ല.മരിച്ചു പോയി,അവൾ പറഞ്ഞു.
വെരി സോറി ഫോർ യുവർ ലോസ്,കുട്ടി ഇവിടെ ഒപ്പിട്ടോളൂ.കോട്ടേഴ്‌സിലെ സ്റ്റാഫ് മധുവിനെ കണ്ടാൽ മതി മുറി റെഡിയാക്കാൻ ഞാൻ പറഞ്ഞിരുന്നു.
താങ്ക് യു സർ,അവൾ പറഞ്ഞു.അവൾ അടുത്തുള്ള കസേരയിൽ വന്നിരുന്നു.
തമ്മിൽ കണ്ടപ്പോൾ അയാളൊന്ന് ചിരിച്ചു.
അതെ ആ നാഗപോതിരം,അച്ഛന്റെ മരണം നടന്ന സ്ഥലം.അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി..
എവിടെനിന്നോ മഞ്ഞൾപ്പൊടിയുടെ മണം ചെറിയ കാറ്റിലൂടെ മുറിയിലേക്ക് പടർന്നു,വലതു വശത്തെ മേശയുടെ മുകളിൽ വെച്ചിരുന്ന അശ്വഗന്ധാരിഷ്ടത്തിന്റെ കുപ്പി കാലിയായിരിക്കുന്നു.യൂണിവേഴ്സിറ്റിയിലെ പ്രഭാഷണത്തിന് വേണ്ട കടലാസുകൾ അങ്ങിങ്ങായി കിടന്നത് പെറുക്കിയെടുക്കാൻ അയാൾ ശ്രമിച്ചു..
ജീവിതത്തിന്റെ നിയോഗങ്ങളെ അറിയാൻ മനുഷ്യൻ യാത്ര ചെയ്യുന്നു,ഒടുവിൽ ആ യാത്രകളായിരുന്നു തന്റെ നിയോഗമെന്നറിയുമ്പോൾ വിധികളെ ശപിച്ചുകൊണ്ട് തീർത്തും നിശബ്ദനായിത്തീരുന്നു.അയാൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം അവസാനിപ്പിച്ചു.മുൻപിൽ ലീലയിരിപ്പുണ്ടായിരുന്നു...
മനസന്നൊരുപാട് വേദനിച്ചു,ഒരാളുടെ വിയോഗത്തിനെക്കാളേറെ.എങ്കിലും മരണബോധങ്ങൾ പടിവാതിലിനപ്പുറം കടന്നു നിന്നു..
വല്ലാത്തൊരു നിസാരനായ മനുഷ്യൻ തന്നെ,ഹൃദയത്തിനിപ്പോഴും കട്ടിയില്ലാത്തൊരാൾ..അന്നൊരുപാട് നേരം അയാൾ അച്ഛനെയോർത്തു കരഞ്ഞു..വിചിത്രമായ ഹൃദയത്താലാ മനുഷ്യർ കഥകളിലൂടെ തുടർന്നുകൊണ്ടിരുന്നു.നാഗപോതിരവും..