ADVERTISEMENT

തൃശൂർ ∙ ജഗതി ശ്രീകുമാറിന് ഇതുവരെ പത്മ അവാർഡുകൾ നൽകി ആദരിക്കാൻ സർക്കാരുകൾ തയാറാകാത്തതെന്തുകൊണ്ടെന്നു മകൾ‌ പാർവതി. പത്മ അവാർഡുകൾ പലപ്പോഴും  പണവും ജാതിയും എല്ലാ മാനദണ്ഡമാത്തിയാണു നൽകുന്നതെന്നും അർഹതയുള്ളവർ മാത്രമല്ല അവ നേടിയിട്ടുള്ളതെന്നും പാർവതി പറഞ്ഞു. ഇപ്പോഴെങ്കിലും ജഗതിയെ അവാർഡുകൾക്കു പരിഗണിക്കാത്തതെന്താണ് എന്നറിയില്ലെന്നും മകൾ പറഞ്ഞു. 

 

മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് സ്വീകരിക്കാനെത്തിയതിയിരുന്നു ജഗതിയും കുടുംബാംഗങ്ങളും. ജഗതിക്കു വേണ്ടിയുള്ള മറുപടി പ്രസംഗത്തിൽ തന്നെ പാർവതി പത്മ അവാർഡുകളോ ഭരത് അവാർഡോ ജഗതിക്കു ലഭിക്കാത്തതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഒരു കോർപ്പറേറ്റ് സ്ഥാപനം ഇത്രയും വലിയൊരംഗീകാരം നൽകുന്നതിന് ഈ സാഹചര്യത്തിൽ മൂല്യം ഏറുന്നുവെന്നും അവർ പറഞ്ഞു. 

 

പലർക്കും പത്മ അവാർഡുകൾ കിട്ടുമ്പോൾ ഇവർക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് കരുതിപ്പോകാറുണ്ട്– പാർവതി പിന്നീടു ‘മനോരമ’യോടു പറഞ്ഞു. ഒരിക്കലും അവാർഡ് കിട്ടാത്തതിനെപ്പറ്റി ജഗതി പരാതി പറയില്ല. ഇപ്പോൾ പറഞ്ഞതു തങ്ങൾ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ് എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഒരു അവാർഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. അതുകൊണ്ട് ഇത് കിട്ടിയില്ല എന്നത് അദ്ദേഹത്തിനു വിഷയമായിരിക്കുകയുമില്ല. ജഗതിക്ക് ആ അവാർഡ് കിട്ടിയില്ലേ എന്നു മറ്റുള്ളവർ ചോദിക്കുമ്പോഴാണു ‍ഞങ്ങളും അതേപ്പറ്റി ആലോചിക്കുക. 

 

നല്ല ആരോഗ്യവാനായി ഇരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന് ഇത്തരം അവാർഡുകൾ ലഭിക്കാൻ അർഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം. ഈ വേളയിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കുന്നതെന്താണെന്നു വ്യക്തമല്ല. മമ്മൂട്ടി, ലാൽ എന്നിവരൊക്കെ പത്മ അവാർഡുകൾ നേടിയവരാണ്. അവരെപ്പോലെ പലർക്കും അത് അർഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവർക്കും അങ്ങനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതിൽ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.  പാർവതി പറഞ്ഞു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com