ചോല ടോക്കിയോ ഫിലിമെക്സ് രാജ്യാന്തര ചലച്ചിത്രമേളയിൽ
Mail This Article
മലയാള സിനിമയെ ലോക അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ച സിനിമകൾ വളരെ ചുരുക്കമാണ്. അങ്ങനെ ഒരു ചിത്രമായി മാറിയിരിക്കുകയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’.
ജോജു ജോര്‍ജ്, നിമിഷ സജയന്‍, പുതുമുഖമായ അഖില്‍ വിശ്വനാഥ് എന്നിവർ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലോകത്തിലെ തന്നെ പ്രധാന ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനു മുൻപ് പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമകൾ അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽ കുത്ത് എന്നിവയായിരുന്നു. ഡിസംബർ 6ന് കേരത്തിലെ തിയറ്ററിൽ എത്താൻ ഒരുങ്ങുന്നതിനു പിന്നാലെയാണ് സിനിമയ്ക്ക് ഏഷ്യയിൽ നിന്നും ലോകമെമ്പാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകൾ ജാപ്പനീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ടോക്കിയോ ഫിലിമെക്സ് രാജ്യാന്തര ചലച്ചിത്രമേളയിൽ ചോല തിരഞ്ഞെടുത്തത്. അതിരുകൾ മറികടക്കാൻ സിനിമയുടെ ശക്തിയെക്കുറിച്ചുള്ള എന്റെ വിശ്വാസം ശരിയാണെന്ന് ഇത് തെളിയിച്ചു എന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്.
മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച ചോല പുരസ്‌കാര നിറവിൽ തിളങ്ങുമ്പോൾ കാത്തിരിക്കാം ചോലയുടെ ചോരമണക്കുന്ന ദിനങ്ങൾ കേരളത്തിലുട നീളം ഒരു ആവേശമാകാൻ.