ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: അനു ജോസഫ് പറയുന്നു

Mail This Article
വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി അനു ജോസഫ്. വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ലെന്നും തന്റെ ഇഷ്ടങ്ങൾ മനസിലാക്കുന്ന ഒരാൾ വന്നാൽ അത് ഉണ്ടാകുമെന്നും നടി തുറന്നുപറഞ്ഞു. സമൂഹമാധ്യമത്തിലൂടെ ആരാധക ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിെടയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം.’–അനു പറയുന്നു.
‘സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാൻ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്.’
തിരുവനന്തപുരത്താണ് ഞാൻ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസർഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ടെന്നും അനു പറഞ്ഞു.
പ്രണയം ഉണ്ടോയെന്ന് ചോദ്യത്തിന് രസകരമായ മറുപടിയാണ് അനു നൽകിയത്. പ്രപഞ്ചത്തെയും പ്രൊഫഷനെയും ഒക്കെ താൻ പ്രണയിക്കുന്നുണ്ടെന്നായിരുന്നു അനു പറഞ്ഞത്. സ്കൂൾ കാലത്തിലും പ്രണയം ഉണ്ടായിട്ടില്ലെന്നും അനു വ്യക്തമാക്കി.