ADVERTISEMENT

വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫാമിലി എന്നാണ് സിനിമയുടെ പേര്. നിൽജ കെ. ബേബി, ദിവ്യ പ്രഭ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

 

ന്യൂട്ടൺ സിനിമയാണ് നിർമാണം. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജലീൽ ബാദുഷ. ആര്‍ട് അരുൺ ജോസ്. സംഗീതം ബേസിൽ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.

 

വ്യത്യസ്തമാർന്ന പ്രമേയങ്ങൾകൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ സിനിമകളാണ് ഡോൺ പാലത്തറയിൽ നിന്നും നിർമിക്കപ്പെട്ടിട്ടുള്ളത്. പുതിയ ചിത്രമായ ഫാമിലിയും ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. ഇതിനോടകം പ്രശ്തമായ രാജ്യാന്തര മേളകളിൽ ചിത്രത്തിന് എൻട്രി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com