‘ഗഗനചാരി’ സ്പിൻ ഓഫ്; ‘മണിയൻ ചിറ്റപ്പനാ’യി സുരേഷ് ഗോപി
Mail This Article
സയൻസ് ഫിക്‌ഷൻ സിനിമയായ ‘ഗഗനചാരി’യുടെ ടീം വീണ്ടും ഒന്നിക്കുന്നു. ഗഗനചാരിയിൽ ഗോകുൽ സുരേഷ് നായകനായപ്പോൾ ഈ ടീമിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകനായി എത്തുന്നത്.
‘മണിയന്‍ ചിറ്റപ്പന്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രവും സൈഫൈ ചിത്രം ആയിരിക്കുമെന്നാണ് സൂചന. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായക നിര്‍മിച്ച് അരുണ്‍ ചന്ദുവാണ് മണിയന്‍ ചിറ്റപ്പന്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു.
അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും, ഗഗനചാരി യൂണിവേഴ്സില്‍ത്തന്നെയുള്ള ഒരു സ്പിന്‍ ഓഫ് ആയിരിക്കും ചിത്രം എന്നും അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുണ്ട്. സൈഫൈയോടൊപ്പംആക്‌ഷന്‍ അഡ്വെഞ്ചര്‍ ചിത്രം കൂടിയായിരിക്കും മണിയന്‍ ചിറ്റപ്പന്‍ എന്നാണ് സൂചന. ഗഗനചാരിയുടെ തിരക്കഥ ഒരുക്കിയ ശിവ സായിയും അരുണ്‍ ചന്ദുവും തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.