ADVERTISEMENT

നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സംവിധായകന്‍ ത്രിനാഥ റാവു നക്കിന. മറ്റൊന്നും മനസ്സിൽവച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവു ചെയ്ത് തന്നോടു ക്ഷമിക്കണമെന്നും ത്രിനാഥ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്ന് താന്‍ നടിയോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന്‍ പറഞ്ഞത്.

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന മസാക്കയില്‍ പ്രധാന വേഷത്തില്‍ അന്‍ഷുവും അഭിനയിക്കുന്നുണ്ട്. സുന്ദീപ് കൃഷ്ണനും റിതു വര്‍മയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ടീസര്‍ ലോഞ്ചിനിടെയാണ് അന്‍ഷുവിനെ സിനിമയിലേക്ക് കൊണ്ടു വന്നതിനെ കുറിച്ച് ത്രിനാഥ റാവു സംസാരിച്ചത്.

നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ അന്‍ഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു സംവിധായകന്റെ വിവാദ പരാമര്‍ശം. ‘‘അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് എന്നെ അമ്പരപ്പിക്കാറുണ്ട്. ഇവള്‍ എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി.

അന്‍ഷുവിന് വേണ്ടി മാത്രം ഞാന്‍ പലതവണ മന്‍മദുഡു കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ ഇരിക്കുന്നത്. ഞാന്‍ അവളോട് ഭക്ഷണം കഴിച്ച് കുറച്ച് ഭാരം വയ്ക്കാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോര എന്നാണ് പറഞ്ഞത്. സൈസ് കുറച്ചുകൂടി വലുതാവണം. ഇപ്പോള്‍ നല്ല രീതിയില്‍ അവള്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും”.– ത്രിനാഥ റാവു നക്കിനയുടെ വാക്കുകൾ.

anushu
അൻഷു

വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും കുറിക്കുന്നത്. ഇത് ആദ്യമായല്ല സംവിധായകന്‍ വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ സംവിധായകൻ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

English Summary:

Telugu director Trinadha Rao Nakkina makes shocking comments on actress Anshu Ambani. Internet shreds him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com