ഇളയരാജയ്ക്ക് ആദരം

Mail This Article
പനജി∙രാജ്യാന്തര ചലച്ചിത്രോൽസവ സമാപന വേദിയിൽ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയെ ആദരിക്കും. നവംബർ 28–നു വൈകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണു സമാപന ചടങ്ങ്.
ഇളയരാജയ്ക്കു പുറമേ, അരവിന്ദ് സ്വാമി, മഞ്ജു ബോറ, ഹൗബം പബൻ കുമാർ, ബിർജു മഹാരാജ് എന്നിവർക്കു ലെജൻഡ് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യ പ്രസാദ് പറഞ്ഞു. പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും 76 രാജ്യങ്ങളിലെ വ്യത്യസ്ത സിനിമകള്‍ കൊണ്ടും മേള ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമാപന ചടങ്ങിൽ ഗായകൻ ഹരിഹരന്റെ സംഗീത പരിപാടിയും ഉണ്ടാകും. മാസ്റ്റർ ക്ലാസിന്റെ ഭാഗമായി കലാ അക്കാദമിയിൽ ഇന്ന് ഇളയരാജയുടെ സംഗീതവിരുന്ന് അരങ്ങേറും.