ഫാസ്റ്റ് നമ്പർ പാടി കമൽ ഹാസൻ; ആരാധകലക്ഷങ്ങളെ കയ്യിലെടുത്ത് പാട്ട് ട്രെൻഡിങ്ങില്‍!
Mail This Article
പുതിയ ചിത്രമായ ‘വിക്ര’ത്തിനു വേണ്ടി പാട്ടെഴുതി പാടി സൂപ്പർസ്റ്റാർ കമൽ ഹാസൻ. ‘പത്തല പത്തല’ എന്ന പാട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പമാണ് കമൽ ഹാസന്റെ ഗാനാലാപനം. ‘വിക്ര’ത്തിനു വേണ്ടി കമൽ ഹാസൻ ഗായകനായെത്തുമെന്നു നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
‘വിക്ര’ത്തിലെ ഫാസ്റ്റ് നമ്പർ ആണ് ‘പത്തല പത്തല’. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം എഴുപത് ലക്ഷത്തിലധികം പ്രേക്ഷകരെ പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച സ്വീകാര്യതയോടെ ‘പത്തല പത്തല’ ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. കമൽ ഹാസനൊപ്പം വിജയ് സേതുപതി, മലയാള താരങ്ങളായ ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.