അമ്പോ ! ഹോട്ട് ലുക്കിൽ തമന്നയും റാഷിയും; ‘അച്ചച്ചോ’ അടിമുടി തരംഗം

Mail This Article
തമിഴ് ഹൊറർ കോമഡി ചിത്രം അരണ്‍മനൈയുടെ നാലാം ഭാഗത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. തമന്നയുടെയും റാഷി ഖന്നയുടെയും ത്രസിപ്പിക്കും ചുവടുകളാണ് ഗാനത്തിന്റെ പ്രത്യേകത. ‘അച്ചച്ചോ’ എന്നു തുടങ്ങുന്ന ഗാനത്തിനു വിഗ്നേഷ് ശ്രീകാന്ത് ആണ് വരികൾ കുറിച്ചത്. ഹിപ്ഹോപ് തമിഴ ഈണമൊരുക്കിയ ഗാനം ഖരെസ്മ രവിചന്ദ്രൻ, ശ്രീനിഷ ജയശീലൻ, ഹിപ്ഹോപ് തമിഴ എന്നിവർ ചേർന്നാലപിച്ചു.
പുറത്തിറങ്ങി മണിക്കൂറുകൾക്കകം പാട്ട് പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. തമന്നയുടെയും റാഷി ഖന്നയുടെയും ‘ഹോട്ട് നമ്പർ’ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ആസ്വാദകപക്ഷം. പാട്ടിന്റെ പ്രമോഷൻ വിഡിയോ ഇറങ്ങിയപ്പോൾ മുതൽ പൂർണരൂപത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മൂന്നാഴ്ച മുൻപ് റിലീസ് ചെയ്ത പ്രമോ വിഡിയോ കോടിക്കണക്കിനു കാഴ്ചക്കാരാണ് കണ്ടത്.
സുന്ദർ സി നായകനും സംവിധായകനുമാകുന്ന ചിത്രമാണ് ‘അരണ്‍മനൈ’. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ മലയാളി ബാലതാരം ദേവനന്ദയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിച്ചത്.