ADVERTISEMENT

ന്യൂഡൽഹി ∙ ചെറുതായൊന്നു മിനുങ്ങാൻ ‘ചെറുമദ്യം’ എന്ന വിഭാഗത്തിൽപെടുത്താവുന്ന പുതിയ തരം പാനീയം വരുന്നു. ‘ലോ ആൽക്കഹോൾ ബവ്റിജസ്’ എന്ന വിശേഷണമാണ് ഇതിനുള്ള കരടുഭേദഗതിയിൽ നൽകിയിരിക്കുന്നത്. മദ്യം, ബീയർ, വൈൻ എന്നിവയ്ക്ക് പുറമേ, പുതിയൊരു വിഭാഗമാകും ഇത്. കോള പോലെ, വാങ്ങുന്ന അതേപടി കുടിക്കാൻ കഴിയുമെന്നതാണു പ്രത്യേകത.

Read Also: ശവപ്പെട്ടി തുറന്ന് ഉഷാറോടെ ബെല്ല; മരിച്ചെന്നു കരുതിയ സ്ത്രീ ‘ഉയിർത്തെഴുന്നേറ്റു’

8% വരെ ആൽക്കഹോൾ പരിധി അനുവദിക്കും. 8 മുതൽ 15% വരെയാണ് ബീയറിലെ ആൽക്കഹോൾ പരിധി. ഫലത്തിൽ ആൽക്കഹോൾ പരിധി ഏറ്റവും ഉയർന്ന ‘ചെറുമദ്യം’ ബീയറിനു സമമാകും. രുചിയും നിറവും മണവുമൊക്കെ സൃഷ്ടിക്കാൻ ഭക്ഷ്യസുരക്ഷാ നിയമം അനുവദിക്കുന്ന തരം കൃത്രിമ ചേരുവകൾക്കും തടസ്സമില്ല. പഴച്ചാറിലോ സ്പിരിറ്റിലോ ഇതു തയാറാക്കാം. മധുരമോ ഉപ്പോ ചേർക്കാം. സോഡയിലെപ്പോലെ കാർബൺഡൈ ഓക്സൈഡും നിറയ്ക്കാം.

അൽപം ലഹരികിട്ടുന്ന, വീര്യം കുറഞ്ഞ ‘ചെറുമദ്യം’ ജ്യൂസും കോളയും പോലെ കടകളിൽ നിന്നു വാങ്ങിക്കുടിക്കാനുള്ള സൗകര്യം പോലും ഭാവിയിൽ വന്നേക്കാം. നാടൻ മദ്യത്തിനു കൃത്യമായ നിർവചനവും പുതിയ കരടുവിജ്ഞാപനത്തിലുണ്ട്. കാർഷികോൽപനങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നതാകണം നാടൻ മദ്യമെന്നാണു വിജ്ഞാപനത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com