രക്താർബുദ ചികിത്സക്കായി കാരുണ്യം തേടുന്നു

Mail This Article
കൽപറ്റ ∙ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പാലക്കമൂല കോലമ്പറ്റ ചണ്ണാളി തെക്കേക്കുനി അസീന (35) രക്താർബുദ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. 7 വർഷമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നടത്തുന്ന അസീനയ്ക്ക് ഉടൻ മജ്ജ മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തണം.
തിരുവനന്തപുരം ആർസിസിയിൽ നിന്ന് ഈ ചികിത്സയ്ക്ക് 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് അറിയിച്ചിരക്കുന്നത്.
ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് യൂസഫിന്റെ വരുമാനവും നാട്ടുകാരുടെ സഹായവും കൊണ്ടായിരുന്നു
ഇത്രയും കാലം ചികിത്സ തുടർന്നത്.
2 കുട്ടികളിൽ ഒരാൾ ഓട്ടിസം ബാധിച്ച് കിടപ്പിലാണ്. തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി പൗലോസ് ചെയർപഴ്സണായും കെ.ഡി. രഘു കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി മീനങ്ങാടി
കനറാ ബാങ്ക് ശാഖയിൽ 0827101038775 (IFSC: CNRB0000827) നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9744498349.