ADVERTISEMENT

ന്യൂഡൽഹി ∙ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ (എഇആർബി) ആദ്യ ചെയർമാനും മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡയറക്ടറുമായ ഡോ. എ.കെ. ഡേ (95) കോവിഡ് ബാധിച്ച് ചെന്നൈയിൽ അന്തരിച്ചു.

ഇപ്പോൾ ബംഗ്ലദേശിന്റെ ഭാഗമായ ചിറ്റഗോങ്ങിൽ ജനിച്ച അദ്ദേഹം ജാദവ്പുർ സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് മോസ്കോ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി സ്വന്തമാക്കിയശേഷം മുംബൈ െഎഐടിയിൽ അധ്യാപകനായി. 1969ൽ ദുർഗാപ്പുരിലെ സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി. പിന്നീടാണ് ഡിആർഡിഒയിൽ ചേർന്നത്. ഇന്ത്യൻ നാഷനൽ എൻജിനീയറിങ് അക്കാദമിയുടെയും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്റെയും ഫെലോ ആണ്. മിയാൻഡറിങ് സ്ട്രീംസ് ആണ് ഡേയുടെ ആത്മകഥ. മക്കൾ–സൗരവി ഘോഷ് (ഓസ്ട്രേലിയ), തപാസ് ഡേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com