ആകാശത്ത് മാരനെ അമ്പരപ്പിച്ച് ക്യാപ്റ്റൻ റൂഡി; ചെന്നൈ – ഡൽഹി വിമാനം പറത്തി എംപി
Mail This Article
×
ചെന്നൈ ∙ ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇരിക്കവേ മാസ്ക് ധരിച്ച് അടുത്തെത്തി വിശേഷം ചോദിച്ച ഫ്ലൈറ്റ് ക്യാപ്റ്റനെ ദയാനിധി മാരൻ എംപിക്ക് ആദ്യം മനസ്സിലായില്ല. പരിചിതമായ ശബ്ദം പാർലമെന്റിലെ മുതിർന്ന അംഗവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയുടേതാണെന്നു പിടികിട്ടിയപ്പോൾ അമ്പരപ്പും ആഹ്ലാദവുമായി.
മുൻ വ്യോമയാന മന്ത്രിയായ റൂഡി പറത്തിയ വിമാനത്തിൽ യാത്ര ചെയ്തതിന്റെ ആവേശം മാരൻ ട്വിറ്ററിൽ പങ്കിട്ടു. ഓർമകൾ പങ്കിട്ട് റൂഡിയും ട്വീറ്റ് ചെയ്തു. ബിഹാറിൽ നിന്നുള്ള എംപിയായ റൂഡി എയർബസ് 320, 321 എന്നിവ പറത്തുന്നതിൽ വിദഗ്ധനാണ്. 2007ലാണു കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചത്. ഇതു 2 വർഷത്തിലൊരിക്കൽ പുതുക്കണമെങ്കിൽ നിശ്ചിത സമയം വിമാനം പറത്തണം.
English Summary: Rajiv Pratap Rudy turned pilot for Chennai bound flight
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.