ADVERTISEMENT

പാർക്കർ സോളർ പ്രോബ്

വിക്ഷേപിച്ചത്: 2018

സ്ഥാപനം: നാസ

(സൂര്യന് ഏറ്റവുമരികിലെത്തി  അന്തരീക്ഷം തൊടുന്ന ദൗത്യം)

സോളർ ഡൈനമിക്സ് 

ഒബ്സർവേറ്ററി

വിക്ഷേപിച്ചത്: 2010

സ്ഥാപനം: നാസ

(ഭൂമിയിൽ സൂര്യൻ പുലർത്തുന്ന സ്വാധീനം പഠിക്കുക പ്രധാന
ലക്ഷ്യം)

സ്റ്റീരിയോ (നാസ)

വിക്ഷേപിച്ചത്: 2006

സ്ഥാപനം: നാസ (ഇരട്ട ഉപഗ്രഹങ്ങൾ അടങ്ങിയ ദൗത്യം)

സോഹോ 

വിക്ഷേപിച്ചത്: 2006

സ്ഥാപനം: നാസ, ഇഎസ്എ

(എൽ1 പോയിന്റിൽ സ്ഥിതി 
ചെയ്യുന്നു)

∙ ഹിനോഡ് 

വിക്ഷേപിച്ചത്: 2006

സ്ഥാപനം: ജാക്

സോളർ ഓർബിറ്റർ

വിക്ഷേപിച്ചത്:2020 

സ്ഥാപനം:  ഇഎസ്എ

(സൂര്യധ്രുവങ്ങൾ 
നിരീക്ഷിക്കാൻ ലക്ഷ്യം)

30 തികഞ്ഞ് പിഎസ്എൽവി

തിരുവനന്തപുരം ∙ ഐഎസ്ആർഒയുടെ വിശ്വസ്തനായ പടക്കുതിരയെന്ന് പിഎസ്എൽവി റോക്കറ്റ് ഒരിക്കൽകൂടി തെളിയിച്ചു. ഈ റോക്കറ്റ് നിർമിച്ച് 30–ാം വർഷത്തിലാണ് ആദിത്യ എൽ1 ഉപഗ്രഹത്തെ വഹിച്ചത്. പിഎസ്എൽവി റോക്കറ്റ് ശ്രേണിയിലെ മുഴുവൻ ശേഷികളും ഒത്തൊരുമിച്ച ഏറ്റവും കരുത്തുറ്റ പതിപ്പാണ് ഇന്നലെ വിക്ഷേപിച്ച പിഎസ്എൽവി എക്സ്എൽ (പിഎസ്എൽവി –സി57). പിഎസ്എൽവിയുടെ 59–ാം വിക്ഷേപണവും എക്സ്എൽ ശ്രേണിയിലെ 26–ാം വിക്ഷേപണവുമായിരുന്നു ഇത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ് റോക്കറ്റ് തയാറാക്കിയത്. 1480 കിലോഗ്രാം ഭാരമുള്ള ആദിത്യ എൽ1 ഉപഗ്രഹമാണ് ഇതുവരെ പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിച്ചവയിൽ ഏറ്റവും ഭാരം കൂടിയത്. പിഎസ്എൽവി ഇന്നോളം നടത്തിയ ദൗത്യങ്ങളിൽ പ്രാഥമിക ഉപഗ്രഹത്തെ വിക്ഷേപിക്കാൻ ഏറ്റവും കൂടുതൽ സമയമെടുത്തതും ആദിത്യ എൽ1 ആണ്.

ചന്ദ്രനിൽ പ്രഗ്യാന്റെ സെഞ്ചുറി

തിരുവനന്തപുരം ∙ ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 3 ന്റെ ഭാഗമായ പ്രഗ്യാൻ റോവർ 100 മീറ്റർ സഞ്ചരിച്ചെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ) അറിയിച്ചു. വഴിയിലെ കുഴികൾ തിരിച്ചറിഞ്ഞ് റൂട്ട് മാറ്റിയും സുരക്ഷിത പാത കണ്ടെത്തിയുമാണ് റോവറിന്റെ സഞ്ചാരം 100 മീറ്റർ പിന്നിട്ടത്. ഒന്നര ആഴ്ച നീണ്ട പര്യവേക്ഷണത്തിനിടയിൽ ചന്ദ്രോപരിതലത്തിലെ മൂലക സാന്നിധ്യം തിരിച്ചറിഞ്ഞതുൾപ്പെടെ നിർണായക വിവരങ്ങൾ പ്രഗ്യാൻ റോവർ കൈമാറിയിരുന്നു. ഇന്നു മുതൽ 14 ദിവസത്തേക്കു ചന്ദ്രനിൽ സൂര്യാസ്തമയം ആയതിനാൽ കൊടുംതണുപ്പായിരിക്കും. സൂര്യപ്രകാശത്തിൽ നിന്ന് ഊർജം കണ്ടെത്തി പ്രവർത്തിക്കുന്നതാണ് ചന്ദ്രയാനിലെ സാങ്കേതിക സംവിധാനങ്ങൾ. അതിനാൽ ഇന്നു മുതൽ സ്ലീപിങ് മോഡിലേക്ക് മാറി ചന്ദ്രയാൻ വിശ്രമം ആരംഭിക്കും.

Content Highlight : Aditya-L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com