ADVERTISEMENT

തിരുവനന്തപുരം ∙ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) ഫിസിക്സ് പ്രഫസർ ഡോ.എം.കെ.ജയരാജിനെ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറായി നിയമിച്ചു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു തീരുമാനം. നാലു വർഷത്തേക്കാണു നിയമനം.

സേർച് കമ്മിറ്റി കഴിഞ്ഞ മേയ് 18നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. ശുപാർശ ലഭിച്ച ശേഷം നിയമനം ഇത്രയും നീളുന്നത് ആദ്യമാണ്. 9 മാസമായി വിസി പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സേർച് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധികൾക്കും യുജിസി പ്രതിനിധിക്കും യോജിച്ച് ഒരു പേർ നിർദേശിക്കാൻ സാധിച്ചിരുന്നില്ല. മൂന്നു പേർ വീതമുള്ള രണ്ടു പാനലാണു ഗവർണർക്കു സമർപ്പിച്ചത്. ഇതിൽ ഒരാൾ രണ്ടു പാനലിലും ഉണ്ടായിരുന്നു.

കേന്ദ്ര സർക്കാരിനു താൽപര്യമുള്ളയാളെ യുജിസി പ്രതിനിധിയുടെ പാനലിൽ നിന്നു നിയമിച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ഗവർണർ നിയമിച്ചതു സർക്കാർ പാനലിൽ ഉണ്ടായിരുന്ന ഇടതുപക്ഷ അനുഭാവിയെ ആണ്. പ്രഫ. ജയരാജ് നേരത്തേ കുസാറ്റ് സിൻഡിക്കറ്റ് അംഗമായിരുന്നു. ഭാര്യ: കെ.എ.വനജ.

English summary: Dr.M.K.Jayaraj Calicut university VC

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com