ADVERTISEMENT

കുഞ്ചിത്തണ്ണി∙ ഇരുപതേക്കർ നെല്ലിക്കാട്ടിൽ റോഡരികിൽ നിന്ന 4 പേരെ ഇടിച്ചിട്ട കാറിന് രാത്രിയിൽ അജ്ഞാതർ തീയിട്ടു. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ശനി വൈകിട്ട് അഞ്ചരയോടെ കത്തിനശിച്ചത്. കാർ ഇടിച്ചു പരുക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ.കണ്ണൻ (40), മൂലക്കട വാഴയിൽ സുധാകരൻ (55) എന്നിവർ അടിമാലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അപകടം നടക്കുമ്പോൾ മണിയാണ് വാഹനം ഓടിച്ചിരുന്നത്. മണിയും അജിയും തമ്മിൽ മുൻപും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരിൽ ചിലർ വാഹനം തല്ലിത്തകർക്കാൻ ശ്രമിച്ചിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

സമീപത്തെ ഏലത്തോട്ടത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ അർധരാത്രിയോടെ അജ്ഞാതർ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരുക്കേറ്റവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് മണിക്കെതിരെ കേസ് എടുത്തതായി രാജാക്കാട് സിഐ എച്ച്.എൽ.ഹണി പറഞ്ഞു. വാഹനം കത്തിച്ച സംഭവത്തിലും പൊലീസ് കേസ് എടുത്തു.

Content Highlights: Car, Fire, Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com