ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി ഒഴിയുകയാണെങ്കിലും ആരോഗ്യ മേഖലയ്ക്ക് 2629.33 കോടി രൂപ വകയിരുത്തി. മുൻ വർഷത്തെക്കാൾ 288 കോടി അധികം. സർക്കാർ ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കുകയും വിവര ക്രോഡീകരണത്തിനു പുതിയ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുകയും ചെയ്യുമെന്നു ബജറ്റ് വ്യക്തമാക്കുന്നു. 

ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം–‘ഇ–ഹെൽത്ത് പ്രോഗ്രാം’– സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ സജ്ജമാക്കാൻ 30 കോടി വകയിരുത്തി.

∙ പിഎംജെഎവൈ പദ്ധതിയുടെ സംസ്ഥാന വിഹിതം, സംസ്ഥാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി– 500 കോടി

∙ ഗവ.മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരത്തെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെയും വികസനം– 250.7 കോടി

∙ തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നൂതന ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കാനും വാക്സീൻ–ആന്റിബോഡി വികസിപ്പിക്കാനും– 50 കോടി.

∙ തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി) സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും – 81 കോടി

∙ കൊച്ചി കാൻസർ റിസർച് സെന്ററിനെ മധ്യകേരളത്തിലെ ഏപെക്സ് കാൻസർ സെന്ററായി വികസിപ്പിക്കും –14.5 കോടി

∙ മലബാർ കാൻസർ സെന്റർ– 28 കോടി

∙ സാന്ത്വന പരിചരണ രംഗത്തെ സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും കോർത്തിണക്കുന്ന പദ്ധതി–5 കോടി.

∙ കോവിഡനന്തര പഠനങ്ങൾക്കും ചികിത്സാ രീതിയുടെ വികസനത്തിനും– 5 കോടി

അതിദാരിദ്ര്യ കുടുംബം 64,352 

സംസ്ഥാനത്ത് 64,352 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് ബജറ്റിൽ വെളിപ്പെടുത്തൽ. ഈ കുടുംബങ്ങളുടെ അതിജീവനത്തിനു കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകൾ നടപ്പാക്കും. പ്രാദേശിക സർക്കാരുകളുടെ വികസന ഫണ്ട് വിഹിതം കൂടി ഉപയോഗിച്ചാണിതു നടപ്പാക്കുന്നത്.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com