മോൻസന്റെ ജാമ്യം: വാദം പൂർത്തിയായി

Mail This Article
കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ 2 പീഡനക്കേസുകളിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി വിധി പറയാൻ മാറ്റി. ജീവനക്കാരിയുടെ മകളെ, ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നും വിവാഹിതയായ യുവതിയെ പീഡിപ്പിച്ചുവെന്നും ആരോപിച്ചാണു കേസുകൾ. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന് മോൻസൻ അറസ്റ്റിലായതിനെ തുടർന്നാണു പീഡനക്കേസുകൾ പുറത്തുവന്നത്.
English Summary: Monson mavunkal rape case hearing completed