ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്; ഫോട്ടോ തകർന്നു

Mail This Article
×
പാറശാല (തിരുവനന്തപുരം)∙ ഉദ്ഘാടനത്തിനു പിന്നാലെ ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ്. ഫോട്ടോ തകർന്നു. പൊൻവിള ജംക്‌ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്‌ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്.
പ്രദേശവാസിയും ഡിവൈഎഫ്ഐ അനുഭാവിയുമായ യുവാവാണ് കല്ലെറിഞ്ഞതെന്നു കോൺഗ്രസ് ആരോപിച്ചു. വെയ്റ്റിങ് ഷെഡ് നിർമാണവേളയിൽ ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. സംഭവമറിഞ്ഞ് ഒട്ടേറെ പ്രവർത്തകർ ജംക്‌ഷനിൽ തടിച്ചുകൂടി.
English Summary: Oommen Chandy photo demolished
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.