ADVERTISEMENT

സൂറത്ത്∙ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ശിവന്റെ അവതാരമാണെങ്കിൽ വിഷം കഴിച്ച് അതു തെളിയിക്കണമെന്ന് ഗുജറാത്ത് മന്ത്രി ഗൺപത് വാസവ. വിഷം കഴിച്ച് രക്ഷപ്പെട്ടുവന്നാൽ രാഹുലിനെ ശിവന്റെ അവതാരമായി അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സൂറത്തിൽ ബർദോളിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വാസവയുടെ വിവാദ പരാമർശം.

‘രാഹുൽ ശിവ ഭഗവാന്റെ അവതാരമാണെന്ന് ചില കോൺഗ്രസ് പ്രവർത്തകർ പറയുന്നു. അങ്ങനെയെങ്കിൽ ശിവ ഭഗവാനെപ്പോലെ വിഷം കഴിച്ച് ആ അവകാശവാദം അദ്ദേഹം തെളിയിക്കണം. ജനങ്ങളെ രക്ഷിക്കാൻ വിഷം കഴിച്ചയാളാണ് ശിവൻ. കുറഞ്ഞത് 500 ഗ്രാം വിഷമെങ്കിലും കഴിക്കാൻ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ നേതാവിനോടു പറയണം’ – ഗണപത് കൂട്ടിച്ചേർത്തു.

English Summary: Gujarat Minister Ganpat Vasava stoked controversy after he challenged Congress President Rahul Gandhi to consume poison, Elections 2019

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com