കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറി; എത്തിച്ചത് സൂരജിന്റെ പിതാവ്

Mail This Article
കൊല്ലം ∙ അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അവരുടെ കുടുംബവീട്ടിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ഉത്തരവിൻ പ്രകാരമാണ് നടപടി. ഭർത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ പിതാവും പൊലീസുകാരും ചേർന്നാണ് കുട്ടിയെ ഇവിടെയെത്തിച്ചത്. കുഞ്ഞിനെ കൈമാറണമെന്ന് നിർദേശം ലഭിച്ചതിനു പിന്നാലെ സൂരജിന്റെ വീട്ടുകാർ കുട്ടിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് രാവിലെ കുട്ടിയെ സൂരജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഒന്നര വയസ്സാണ് കുഞ്ഞിന്റെ പ്രായം.
കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്കു കൊണ്ടു പോയെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. പക്ഷേ പൊലീസ് ഇതു വിശ്വസിച്ചിരുന്നില്ല. കുട്ടി നാട്ടിൽത്തന്നെയുണ്ടെന്ന കണക്കുകൂട്ടലിൽ പൊലീസ് രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു. പൊലീസിന്റെ സമ്മർദം മൂലം ഒടുവിൽ കുട്ടി ബന്ധുവീട്ടിലാണെന്ന് സൂരജിന്റെ അച്ഛൻ സമ്മതിച്ചു. തുടർന്ന് പൊലീസ് അവിടെയെത്തി കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
English Summary: Police handed over Uthra's son to her fam