പീഡനം തിരുമ്മൽ കേന്ദ്രത്തിലും വാടകവീട്ടിലും; കുട്ടിയുടെ മൊഴി: ജീവനക്കാരും പ്രതികളാകും

Mail This Article
കൊച്ചി∙ മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൻ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.
മോൻസന്റെയും കൂട്ടാളികളുടെയും ചെയ്തികൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിലും മോൻസൻ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽനിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു.

കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ചയോടെ രേഖപ്പെടുത്തും. ഉടൻ തന്നെ മോൻസനെ കസ്റ്റഡിയിലും വാങ്ങും. പെൺകുട്ടിയുടെ മൊഴിപ്രകാരം മോൻസന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി വരും. ഡിആർഡിഒയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ മോൻസൻ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്.
English Summary : Moson Mavunkal POCSO Case investigation follow up