മുതിർന്ന നടൻ അരുൺ ബാലി അന്തരിച്ചു

Mail This Article
മുംബൈ∙ ‘സ്വാഭിമാൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ മുതിർന്ന നടൻ അരുൺ ബാലി (79) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 4.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ അമ്മാവനായി ലേഖ് ടണ്ടന്റെ ടിവി പരമ്പര ‘ദൂസ്ര കേവലി’ലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അരുൺ ബാലി, ചാണക്യ, സ്വാഭിമാൻ, ദേസ് മേ നിക്കല്ല ഹോഗാ ചന്ദ്, കുംകം - ഏക് പ്യാര സാ ബന്ധൻ, പി.ഒ.ഡബ്ല്യു - ബന്ദി യുദ്ധ് കെ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.
സൗഗന്ധ്, രാജു ബൻ ഗയാ ജെന്റിൽമാൻ, ഖൽനായക്, സത്യ, ഹേ റാം, ലഗേ രഹോ മുന്ന ഭായ്, 3 ഇഡിയറ്റ്‌സ്, റെഡി, ബർഫി, മൻമർസിയാൻ, കേദാർനാഥ്, സാമ്രാട്ട് പൃഥ്വിരാജ്, ലാൽ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും അഭിനയിച്ച വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ഗുഡ്‌ബൈ’ ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.
English Summary: Veteran actor Arun Bali passes away at 79 in Mumbai