ചികിത്സാ നിഷേധം; എക്സ്റേ വലിച്ചെറിഞ്ഞു: തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ പരാതി
Mail This Article
×
പത്തനംതിട്ട∙ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാലിന് പൊട്ടലുമായി എത്തിയ രോഗിയെ ഡോക്ടര്‍ ചികിത്സിച്ചില്ലെന്ന് പരാതി. ചികിത്സ ആവശ്യപ്പെട്ട രോഗിയോട് കാല്‍ ഉപ്പുവെള്ളത്തില്‍ മുക്കിവയ്ക്കാന്‍ നിര്‍ദേശിച്ചെന്നും എക്സ്റെയും ഒപി ചീട്ടും വലിച്ചെറിഞ്ഞെന്നുമാണ് പരാതി. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. രോഗിയുടെ കുടുംബാംഗങ്ങൾ ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ മുൻപും പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് അടുത്തിടെ ആരോഗ്യമന്ത്രി ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
English Summary: Medical Negligence at Thiruvalla Taluk Hospital
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.