സ്കൂൾബസ് അതേ സ്കൂളിലെ മറ്റൊരു സ്കൂൾ ബസിലിടച്ചു; 30 കുട്ടികൾക്ക് പരുക്ക്

Mail This Article
മഞ്ചേരി ∙ പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞു 30 കുട്ടികൾക്ക് പരുക്ക്. അൽഹുദ സ്കൂൾ ബസ് ആണ് ഉച്ചയ്ക്ക് സ്കൂളിന് സമീപം റോഡിൽ മറിഞ്ഞത്. എൽകെജി, യുകെജി വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളെയും കൊണ്ടു പോകുന്ന സ്കൂൾ ബസിന്റെ പിറകിലുള്ള ഇതേ സ്കൂളിന്റെ മറ്റൊരു ബസ് നിയന്ത്രണംവിട്ട് മുൻപിലുള്ള ബസിൽ ഇടിക്കുകയായിരുന്നു. ഇടികൊണ്ട ബസ് റോഡിൽ നിന്നു തെന്നിമാറി പാറക്കല്ലിലും വൈദ്യുതി കാലിലും ഇടിച്ചു റോഡിൽ മറിഞ്ഞുവീണു. ഇടിച്ച ബസ് മൺകൂനയിൽ ഇടിച്ചു സമീപത്തെ പറമ്പിലേക്ക് ഓടിക്കയറി.

ബസിലുണ്ടായിരുന്ന കുട്ടികളെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. ബസ് ഡ്രൈവർ എ.പി. മജീദിന് (58) ഗുരുതരമായി പരുക്കേറ്റു.
English Summary: School bus accident in Manjeri