ഫെയ്സ്ബുക്കിൽ ചിത്രങ്ങളിട്ട് അധിക്ഷേപം: യുവതി ജീവനൊടുക്കി, സുഹൃത്തിനെതിരെ കേസ്

Mail This Article
കോട്ടയം ∙ സൈബർ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസ്. അരുണിനെതിരെ മുൻപും ആതിര പരാതി നൽകിയിരുന്നു. ബന്ധം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും അരുൺ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ച് അപമാനിച്ചു എന്നായിരുന്നു പരാതി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
English Summary: Young woman commits suicide in Kottayam