ADVERTISEMENT

നാഗ്പുർ∙ ബിജെപി വനിതാ നേതാവിനെ കാണാതായ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവായ സനാ ഖാനെ ഭർത്താവ് അമിത് സാഹു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ജബൽപുരിൽ വച്ചായിരുന്നു കൊലപാതകമെന്നു ഭർത്താവ് മൊഴി നൽകി. പത്തു ദിവസമായി സനാ ഖാനെ കാണാതായിട്ട്.

നാഗ്പുർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സനായുടെ മൃതദേഹം നദിയിൽ തള്ളിയെന്നാണ് അമിത് അറിയിച്ചിരിക്കുന്നത്. അതേസമയം, മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കേസിൽ അമിത്തിനൊപ്പം മറ്റൊരാളുംകൂടി അറസ്റ്റിലായിട്ടുണ്ട്.

നാഗ്പുർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സനാ ഖാനെ ജബൽപുരിൽവച്ചാണ് കാണാതായത്. ഓഗസ്റ്റ് ഒന്നിന് ജബൽപുരിൽ അമിത്തിനെ കാണാൻ ഇവരെത്തിയെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു. നാഗ്പുരിൽനിന്ന് ബസിൽ ജബൽപുരിലെത്തിയെന്ന് അമ്മയെ വിളിച്ചു പറഞ്ഞ സനായെക്കുറിച്ച് പിന്നീടു വിവരമില്ലാതാകുകയായിരുന്നു.

English Summary: Husband of missing BJP leader arrested for her murder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com