യുപിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനോദ് കുമാർ ഉപാധ്യായ കൊല്ലപ്പെട്ടു
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ സുൽത്താൻപുരിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് വിനോദ് കുമാർ ഉപാധ്യായ കൊല്ലപ്പെട്ടു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ് സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സുമായുള്ള (യുപി എസ്‌ടിഎഫ്) ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടത്. സുൽത്താൻപുരിലെ ദേഹത് കോട്വാലി ഏരിയയിലെ എസ്ടിഎഫ് ആസ്ഥാനത്തെ ഡിവൈഎസ്പി ദീപക് കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്.
ഗോരഖ്പുർ, ബസ്തി, സന്ത് കബീർ നഗർ, ലഖ്‌നൗ തുടങ്ങി ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, പിടിച്ചുപറി, കൊലപാതകം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പിടികൂടാൻ ഗോരഖ്പുർ പൊലീസാണ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഗോരഖ്പുരിലെ പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ നാല് കേസുകളുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31 കേസുകളുണ്ട്.