ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ലഫ്. ഗവർണർ
![PTI12_09_2024_000352A PTI12_09_2024_000352A](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/12/15/arwind-kejriwal.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി. നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം.
കേജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റുചെയ്തിരുന്നു. സെപ്റ്റംബറിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്.
എന്നാൽ ഗവർണർ അനുമതി നൽകിയെന്ന വാർത്ത തെറ്റാണെന്ന് എഎപി പറഞ്ഞു. അനുമതി നൽകിയ ഗവർണറുടെ ഉത്തരവ് പരസ്യമാക്കാനും ഇ.ഡിയോട് എഎപി ആവശ്യപ്പെട്ടു.