യുഎസിലെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി; 10 പേർ കൊല്ലപ്പെട്ടു

Mail This Article
ന്യൂ ഓർലിയൻസ്∙ യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി 10 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പിക്കപ്പ് ട്രക്കാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. വെടിവയ്പ്പിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.
പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഓർലിയൻസ് നഗരത്തിലെ കനാൽ–ബോർബോൺ തെരുവിലെ ഇന്റർസെക്‌ഷനിലാണ് സംഭവം. ഭീകരാക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണമാരംഭിച്ചു.