ADVERTISEMENT

തിരുവനന്തപുരം∙ കത്തോലിക്കാ സഭയുടെ സ്വത്തു സംബന്ധിച്ച ഓർഗനൈസർ ലേഖനത്തിൽ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലേഖനം പിൻവലിച്ചതു കൊണ്ട് ആർഎസ്എസിന്റെ നിഗൂഢ അജണ്ട ഇല്ലാതാകുന്നില്ലെന്നും ചർച്ച് ബില്ലെന്ന സംഘപരിവാറിന്റെ ഗൂഢ നീക്കത്തെ കോൺഗ്രസ് എതിർക്കുമെന്നും സതീശൻ പറഞ്ഞു.

‘‘രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണം. ആർഎസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന ശൈലിക്കു തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും രാജ്യത്തിനു നൽകുന്നത്. കത്തോലിക്കാ സഭയ്ക്ക് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആർഎസ്എസ് മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറിയിൽ ഒരുങ്ങുന്നുണ്ട്. ഓർഗനൈസറിൽ നിന്ന് ലേഖനം മുക്കി എന്നതു കൊണ്ട് അവരുടെ ലക്ഷ്യം ഇല്ലാതാകുന്നില്ല.’’ – സതീശൻ പറഞ്ഞു.

‘‘അപകടകരമായ അവസ്ഥയിലേക്കു രാജ്യം പോകുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്. വഖഫ് ബില്ലിനെ ശക്തമായി എതിർത്തതു പോലെ ചർച്ച് ബില്ലെന്ന സംഘപരിവാറിന്റെ ഗൂഢ നീക്കത്തേയും കോൺഗ്രസ് എതിർക്കും. രാജ്യ വ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് ബിജെപിക്ക് മൗനമാണ്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമ പ്രവർത്തകരെ  പുറത്താക്കുക എന്നതാണ് മറുപടി. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയും. കപട ന്യൂനപക്ഷ സ്നേഹം കാട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് സംഘപരിവാറിനെ ഒരു കാരണവശാലും അനുവദിക്കില്ല.’’ – വി.ഡി.സതീശൻ പറഞ്ഞു.

English Summary:

V.D. Satheesan against BJP: VD Satheesan Slams BJP Over Organiser Article on Catholic Church Properties.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com