ADVERTISEMENT

നയ്റോബി ∙ കെനിയയുടെ മുൻ പ്രസിഡന്റ് എംവായ് കിബക്കി (90) അന്തരിച്ചു. 2 തവണയായി 2013 വരെ പ്രസിഡന്റായിരുന്ന കിബക്കി മൂന്നാമതും ജയിച്ചെങ്കിലും രൂക്ഷമായ വംശീയ കലാപത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. 2007 ൽ അദ്ദേഹം രണ്ടാമതു ജയിച്ച തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരംഭിച്ച് രൂക്ഷമായ പ്രക്ഷോഭം നടന്നിരുന്നു. 6 ലക്ഷത്തിലേറെ പേർ ഭവനരഹിതരായ ഈ വംശീയ പ്രക്ഷോഭത്തിൽ യുഎൻ ഇടപെട്ടാണ് ഒത്തുതീർപ്പുണ്ടാക്കിയത്. മാന്യനായ രാഷ്ട്രീയക്കാരനും മികച്ച ഭരണാധികാരിയുമായിരുന്നു കിബക്കിയെന്ന് പ്രസിഡന്റ് ഉഹുറു കെന്യാറ്റ അനുസ്മരിച്ചു.

 

English Summary: Kenya's Former President Mwai Kibaki passes away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com