ചപ്പാത്തി കൊണ്ട് മിക്സ്ചറോ! ഇതെന്ത് മറിമായം, വെറും പത്തു മിനിറ്റില്‍ ഉണ്ടാക്കാം

Mail This Article
നിലക്കടലയും നല്ല മസാലയുമെല്ലാമിട്ട എരിവുള്ള മിക്സ്ചര്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പോഷകഗുണത്തിന്‍റെ കാര്യത്തില്‍ വളരെ പുറകിലാണ് ഈ പലഹാരം. മാത്രമല്ല, പല തവണ ഉപയോഗിച്ച എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കുന്നതിനാല്‍ ബേക്കറിയില്‍ നിന്നും കിട്ടുന്ന മിക്സ്ചര്‍ വിശ്വസിച്ച് കഴിക്കാനും പറ്റില്ല.
എങ്കില്‍പ്പിന്നെ മിക്സ്ചര്‍ കഴിക്കാന്‍ തോന്നുമ്പോള്‍ എന്തുചെയ്യും? വെറും പത്തു മിനിറ്റില്‍ വീട്ടില്‍ത്തന്നെ നല്ല കിടിലന്‍ മിക്സ്ചര്‍ ഉണ്ടാക്കിയെടുക്കാം. ആരോഗ്യകരവുമാണ് ഈ മിക്സ്ചര്‍. ഷെഫായ ജീമോള്‍ ചാക്കോ ആണ് ഇന്‍സ്റ്റഗ്രാമില്‍ ഈ റെസിപ്പി പങ്കുവെച്ചത്.

ഹെല്‍ത്തി മിക്സ്ചര്‍ തയാറാക്കുന്ന വിധം
ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മൂന്നു മിനിറ്റ് ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക. ഇത് നല്ല ക്രിസ്പിയായി വരണം.
നിലക്കടല, പൊട്ടുകടല എന്നിവയും വെവ്വേറെ റോസ്റ്റ് ചെയ്തെടുക്കുക.
ഒരു പാനില്‍ അര സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇതിലേക്ക് റോസ്റ്റ് ചെയ്ത ചപ്പാത്തിക്കഷ്ണങ്ങള്‍, നിലക്കടല, പൊട്ടുകടല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടാറിയ ശേഷം ജാറില്‍ സൂക്ഷിച്ചു വയ്ക്കാം.