ADVERTISEMENT

വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടുമൊന്നും തടി കുറയുന്നില്ലെന്നു പരാതി പറയുന്നവരോട് ആഹാരത്തിൽ ഓട്സ് ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. രുചികരമായ ഓട്സ് കഞ്ഞി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകള്‍

  • ഓട്സ് – ½ കപ്പ്
  • വെള്ളം – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പാടമാറ്റിയ പാൽ – ¼  കപ്പ്

തയാറാക്കുന്ന വിധം

ഉപ്പു ചേർത്ത വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ ഓട്സ് ഇട്ട് ഇളക്കിക്കൊടുക്കുക. അൽപാൽപമായി പാലും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ഓട്സ് കൂടുതൽ നേരം പാചകം ചെയ്യരുത്. അതിലുള്ള നാരുകളുടെ ഘടന മാറും. 

ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍

  • ഊർജം – 165 കാലറി
  • മാംസ്യാംശം – 26 ഗ്രാം
  • കൊഴുപ്പ് – 2.7 ഗ്രാം

    English Summary: Healthy Oats Recipes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com