ADVERTISEMENT

ഹൃദയത്തിന് ഏറെ കരുതൽ പകരുന്ന രുചിക്കൂട്ടാണ് റാഗി ചീര ദോശ. റാഗിയിലെ നാരുകൾ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം വീണ്ടെടുക്കാനും ഇവ സഹായിക്കും. പ്രഭാത ഭക്ഷണം സ്വാദുള്ളതും ആരോഗ്യകരവുമാക്കാം.

ചേരുവകൾ

∙അരിപ്പൊടി – 50 ഗ്രാം
∙റാഗിപ്പൊടി – 50 ഗ്രാം
∙ചീര (അമരാന്ത്) – 30 ഗ്രാം
∙കടലപ്പരിപ്പ് – 30 ഗ്രാം
∙പച്ചമുളക് – രണ്ട്
∙മല്ലിയില – 5 ഗ്രാം
∙എണ്ണ– 5 ഗ്രാം
∙ഉപ്പ് – ആവശ്യത്തിന്
∙വെള്ളം – ഒരു കപ്പ്

തയാറാക്കുന്ന വിധം

റാഗിപ്പൊടിയും അരിപ്പൊടിയും നന്നായി യോജിപ്പിക്കുക. മുട്ടവെള്ള ചേർക്കുക. അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ബാക്കി അരക്കപ്പ് വെള്ളം ചൂടാക്കി ഈ മിക്സിലേക്ക് ഒഴിക്കുക. ഇനി എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിച്ച് മിക്സ് ദോശപ്പരുവത്തിലാക്കുക. തവ ചൂടാക്കി മാവ് ഒഴിച്ച് ദോശ തയാറാക്കാം. 


ക്ഷീണം മാറ്റാൻ അയൺ ധാരളമുള്ള റാഗി ബോൾസ്, ഏതു കറിക്കൊപ്പവും കഴിക്കാം...

ഫില്ലിങ്ങിന്

ചീര ചെറുതായരിഞ്ഞ് ആവി കയറ്റുക. കടലപ്പരിപ്പ് ചെറിയ ഉള്ളിക്കും പച്ചമുളകിനുമൊപ്പം ചതച്ചെടുക്കുക. ആവി കയറ്റിയ ചീരയും കടലപ്പരിപ്പു ചട്ണിയും ഒന്നിച്ചു യോജിപ്പിക്കുക. ഈ കൂട്ട് ദോശയുടെ ഉൾവശത്ത് പരത്തുക. ശേഷം ദോശ ചുരുട്ടിയെടുക്കുക. ചൂടോടെ വിളമ്പാം.

Content Summary : Ragi cheera dosa healthy recipe for breakfast. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com