ഏകദിന ഓൾറൗണ്ടർ റാങ്കിങ് മുഹമ്മദ് നബി ഒന്നാമത്

Mail This Article
ദുബായ് ∙ ഐസിസി ഓൾറൗണ്ടർമാരുടെ ഏകദിന റാങ്കിങ്ങിൽ ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസന്റെ നീണ്ടകാലത്തെ മേധാവിത്തം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാമത്. ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് നബി. 39 വർഷവും ഒരു മാസവുമാണ് നബിയുടെ പ്രായം. 38 വർഷവും 8 മാസവുമുള്ളപ്പോൾ ഒന്നാമതെത്തിയ ശ്രീലങ്കൻ താരം തിലകരത്നെ ദിൽഷന്റെ റെക്കോർഡാണ് നബി തിരുത്തിയത്. 1739 ദിവസമാണ് ഷാക്കിബ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇതും റെക്കോർഡാണ്.
ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുടെ ഒന്നാം സ്ഥാനം മാറ്റമില്ലാതെ തുടരുന്നു. ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണ് ഒന്നാം സ്ഥാനത്ത്.