ADVERTISEMENT

മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ പരുക്കേറ്റ പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നതിനിടെ, വാർത്ത വ്യാജമാണെന്ന തിരുത്തുമായി താരം നേരിട്ട് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ലഘു കുറിപ്പിലാണ്, ബെഡ് റെസ്റ്റ് നിർദ്ദേശിച്ചെന്ന വാർത്ത ബുമ്ര തള്ളിയത്. ബെഡ് റെസ്റ്റ് വിഷയത്തിലാണ് പ്രതികരണമെന്ന് എടുത്തു പറയുന്നില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി ബുമ്ര രംഗത്തെത്തിയത്.

‘‘വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണെന്ന് എനിക്കറിയാം. പക്ഷേ, ഈ വാർത്ത എന്നെ വളരെയധികം ചിരിപ്പിച്ചു. ഈ വാർത്തകളുടെ ഉറവിടം  വിശ്വസനീയമല്ല’ – ബുമ്ര കുറിച്ചു.

ബോർഡർ – ഗാവസ്കർ ട്രോഫിയിൽ പുറംവേദന പിടികൂടിയതിനെ തുടർന്ന് ബുമ്ര സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോളിങ്ങിന് ഇറങ്ങിയിരുന്നില്ല. തുടർന്ന് ബുമ്രയുടെ പരുക്കുമായി ബന്ധപ്പെട്ട വളരെയധികം അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രചരിച്ചത്. താരത്തിന് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ പൂർണമായും നഷ്ടമാകുമെന്നും, അങ്ങനെയല്ല ഗ്രൂപ്പ് മത്സരങ്ങൾ മാത്രമേ നഷ്ടമാകൂ എന്നും റിപ്പോർട്ടുകൾ വന്നു. 

ഇതിനിടെയാണ്, ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചുവെന്ന വാർത്ത പ്രത്യക്ഷപ്പെട്ടത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇതു വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെയാണ് ബുമ്ര നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയത്.

English Summary:

Jasprit Bumrah Breaks Silence On "Bed Rest" Report Amid Champions Trophy Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com