ഇൻജറി ടൈമിൽ 2 ഗോളടിച്ച് വൻ തിരിച്ചുവരവ്; ചെന്നൈയിൻ എഫ്സിക്കെതിരെ കൊൽക്കത്ത മുഹമ്മദൻസിനു സമനില
Mail This Article
കൊൽക്കത്ത ∙ ഇൻജറി ടൈം മാജിക്കിൽ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത മുഹമ്മദൻസിനു സമനില. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയുടെ ഇൻജറി ടൈം വരെ 2 ഗോളിനു പിന്നിലായിരുന്ന മുഹമ്മദൻസ് പിന്നീടു 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു (2–2).
പത്താം മിനിറ്റിൽ സെന്റർ ബാക്ക് ഡിൻപുയിയും 49–ാം മിനിറ്റിൽ മിഡ്ഫീൽഡർ ലൂക്കാസ് ബ്രാംബില്ലയും നേടിയ ഗോളുകളിൽ ചെന്നൈയിൻ 2–0 ലീഡെടുത്തു. എന്നാൽ, രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+5) മൻവീർ സിങ്ങിലൂടെ മുഹമ്മദൻസ് ആദ്യ ഗോൾ മടക്കി. 5 മിനിറ്റിനകം ദിൻപുയിയ ചുവപ്പുകാർഡ് കണ്ടു പുറത്തായി.
പെനൽറ്റിയെടുത്ത ലാൽറെംസങ്ക ഫെനായി മുഹമ്മദൻസിന്റെ സമനില ഗോൾ നേടി (2–2). പട്ടികയിൽ പത്താം സ്ഥാനത്താണു ചെന്നൈയിൻ; മുഹമ്മദൻസ് 12–ാം സ്ഥാനത്തും.