ഇത് ജോൺ എബ്രഹാം പാലക്കൽ; മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേക്ക് ഓവർ ഇങ്ങനെ

Mail This Article
ആരാധകരെ ഞെട്ടിക്കുന്ന ഫാഷന്‍ മേക്ക് ഓവർ നടത്തുന്നതിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല. ഇക്കാര്യം ഒരിക്കൽകൂടി അടിവരയിടുന്നതായി പുതിയ സിനിമ പതിനെട്ടാംപടിയിലെ ഷൂട്ടിങ് സ്റ്റിൽഫോട്ടോ. അതിരപ്പിള്ളിയിലെ സംഘട്ടന രംഗത്തിനു വേണ്ടി ചെയ്ത കോസ്റ്റ്യൂം ലുക്ക് ആണ് വൈറൽ ആയത്.
ഓഫ്‌വൈറ്റ് ലിനൻ ഷർട്ട്, ലീ ഡെനിം എന്നിവയ്ക്കൊപ്പം ആക്‌സസറീസ് ആയി മാറ്റ് ബ്ലാക്ക് കോട്ടൺ ഷ്രഗ്, വൈൽഡ് ക്രാഫ്റ്റ് ബൂട്ട്സ്. മെൻ സ്ട്രീറ്റ് ഫാഷനിൽ ട്രെൻഡ് സെറ്റു ചെയ്യുന്നതായി ഈ മേക്ക് ഓവർ. മമ്മൂട്ടി ഇതുവരെ പരീക്ഷിക്കാത്ത പോണിടെയ്‌ൽ ഹെയൽ സ്റ്റൈൽ കൂടിയായപ്പോൾ സംഭവം കിടിലൻ!
‘‘ലണ്ടനിൽ നിന്നു മടങ്ങിയെത്തുന്ന ജോൺ ഏബ്രഹാം പാലക്കൽ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. വസ്ത്രങ്ങളിൽ ആ സ്റ്റൈലാണ് കൊണ്ടുവന്നിട്ടുള്ളത്. സിനിമയിൽ ആകെ 10 ചേഞ്ചുകളാണുള്ളത്. ലിനൻ ഷർട്ട്, ബോട്ടം, ജീൻസ്, സ്കാർഫ്സ് എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടുതലും പേസ്റ്റൽ ഷേഡുകളാണ്.

പോണിടെയ്‌ൽ സ്റ്റൈൽ ഇതുവരെ വന്നിട്ടില്ല. സംവിധായകനും നിർമാതാവുമെല്ലാം വളരെയധികം ആഗ്രഹിച്ചു ചെയ്തതാണിത്. അദ്ദേഹത്തിന്റെ തന്നെ പഴ്സനൽ മേക്കപ് മാൻ ചെയ്തിട്ടുള്ളതാണ്.’’
അഭിജിത്ത് നായർ, ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ്