ADVERTISEMENT

ഭൂമിയിലെ ഹരിതഗൃഹ വാതകങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള മേഘങ്ങളില്‍ നിന്നും മുകളിലേക്ക് പ്രവഹിക്കുന്ന നീല മിന്നലുകളെ കണ്ടെത്തി. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥാപിച്ചിട്ടുള്ള ASIM ഉപയോഗിച്ചാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പസിഫിക് ദ്വീപായ നൗറുവിന് മുകളിലെ മേഘങ്ങളില്‍ നിന്നാണ് നീല മിന്നലുകള്‍ ആകാശത്തേക്ക് പ്രവഹിക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്നത്.

 

മേഘങ്ങളില്‍ നിന്നും പുറത്തേക്ക് 50 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഊര്‍ജ്ജം പ്രവഹിപ്പിക്കാന്‍ ശേഷിയുണ്ട് ഈ നീല മിന്നലുകള്‍ക്ക്. ഒരു നിമിഷത്തില്‍ താഴെ മാത്രമാണ് ഇവയുടെ ആയുസ്സെന്നതാണ് ഇക്കാലമത്രയും സാന്നിധ്യം തിരിച്ചറിയുന്നത് ദുഷ്‌കരമാക്കിയത്. ഇതേകാരണങ്ങള്‍ കൊണ്ടുതന്നെ ഭൂമിയില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയെന്നതും ദുഷ്‌കരമാണ്. എന്നാല്‍ ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും നീല മിന്നലുകളെ നിരീക്ഷിക്കുന്നത് താരതമ്യേന എളുപ്പമായിരുന്നു. 

 

നീല മിന്നലുകളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് സമാനമായ അന്തരീക്ഷത്തിലെ ഊര്‍ജ്ജ പ്രവാഹങ്ങളെ മനസ്സിലാക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ കേന്ദ്രീകരണം വേഗത്തിലാക്കുമെന്നും കരുതപ്പെടുന്നുണ്ട്. 

 

2018ലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ASIM യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥാപിക്കുന്നത്. ഒപ്റ്റിക്കല്‍ ക്യാമറകളും ഫോട്ടോമീറ്ററുകളും എക്‌സ്‌റേ- ഗാമ റേ ഡിറ്റക്ടറുകളും അടങ്ങുന്ന സംവിധാനമാണിത്. പത്ത് മില്ലി സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള അഞ്ച് നീല മിന്നലുകളാണ് ASIM തിരിച്ചറിഞ്ഞത്. ഭൂമിയില്‍ നിന്നും 80 കിലോമീറ്റര്‍ ഉയരത്തിലുള്ള അയണോസ്ഫിയറിലെ അള്‍ട്രാവയലറ്റ് പ്രവാഹങ്ങളും ASIM രേഖപ്പെടുത്തിയിട്ടുണ്ട്. 

 

ഏതാനും മില്ലി സെക്കൻഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അന്തരീക്ഷത്തിലെ ഊര്‍ജ്ജ പ്രവാഹങ്ങളെന്നാണ് നീല മിന്നലുകളെ ഗവേഷകര്‍ പഠനത്തില്‍ വിശദീകരിക്കുന്നത്. നമ്മുടെ ഭൂമിയിലെ തന്നെ മനുഷ്യന് അറിവില്ലാത്ത നിരവധി പ്രകൃതി പ്രതിഭാസങ്ങളിലൊന്നായിരുന്നു ഇന്നുവരെ ഈ നീല മിന്നലുകള്‍. രാജ്യാന്തര തലത്തിലുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മ ഈ പ്രതിഭാസത്തെ ലോകത്തിന്റെ അറിവിലേക്ക് എത്തിച്ചിരിക്കുകയാണ്. നേച്ചുര്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: International Space Station detects blue 'jets' of lightning shooting upwards from thunder clouds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com