റെയിൽവേയിൽ സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനാവസരം; ഫിറ്റർ, ഇലക്ട്രിഷ്യൻ ഉൾപ്പെടെ ട്രേഡുകളിൽ 835 ഒഴിവ്

Mail This Article
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 835 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ മാർച്ച് 25 വരെ.
∙ട്രേഡുകളും ഒഴിവും: ഫിറ്റർ (208), ഇലക്ട്രിഷ്യൻ (182), സിഒപിഎ (100), വയർമാൻ (90), പെയിന്റർ (45), കാർപെന്റർ (38), സ്റ്റെനോ–ഇംഗ്ലിഷ് (27), പ്ലംബർ (25), സ്റ്റെനോ– ഹിന്ദി (19), വെൽഡർ (19), ഡ്രാഫ്റ്റ്സ്മാൻ–സിവിൽ (11), ഡീസൽ മെക്കാനിക് (8), ഇലക്ട്രോണിക് മെക്കാനിക് (5), ടർണർ (4), മെഷിനിസ്റ്റ് (4), എസ്എംഡബ്ല്യു (4), കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് (4), ഡിജിറ്റൽ ഫൊട്ടോഗ്രഫർ (2).
യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം (12.04.2024ന്): 15–24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം. തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
www.secr.indianrailways.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..