Activate your premium subscription today
Sunday, Apr 20, 2025
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായി. ഇതോടെ റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടക്കും. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമാണ് അനുമതി. ഏതാനും ദിവസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം ഇറക്കാനാണു റവന്യു വകുപ്പിന്റെ നീക്കം.
തൊടുപുഴ ∙ മൂന്നാർ മെറ്റൽ ക്രഷിങ് വർക്കേഴ്സ് വ്യവസായ സംരക്ഷണസംഘത്തിന്റെ സ്ഥലം ദേവികുളം മുൻ എംഎൽഎ കോൺഗ്രസിലെ എ.കെ.മണിയുടെ നേതൃത്വത്തിൽ റവന്യു വകുപ്പിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും സഹായത്തോടെ ക്രമവിരുദ്ധമായി കച്ചവടം നടത്തിയെന്നു കണ്ടെത്തൽ. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ജില്ലാ വ്യവസായകേന്ദ്രം തുടങ്ങി.
തിരുവനന്തപുരം∙ വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്വേ പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ പ്രാരംഭാനുമതി ലഭിച്ച ഒയാസിസ് കമ്പനി, ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ സംസ്ഥാന ലാൻഡ് ബോര്‍ഡ് നടപടി ആരംഭിച്ചതായി റവന്യൂ മന്ത്രി കെ. രാജന് നിയമസഭയെ അറിയിച്ചു. 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം സംസ്ഥാനത്ത് കമ്പനികള്‍ക്ക് 12 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി കൈവശം വയ്ക്കാനാണ് അനുമതിയുള്ളത്.
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നൽകിയെന്നു മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. റജിസ്ട്രേഷന് നിയമപ്രകാരം ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയതില്‍ അപകാതയില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ന്യൂഡൽഹി ∙ അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ അന്യായമായി കൈവശം വച്ചാൽ ന്യായമായ പലിശ സഹിതം പണം മടക്കി നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുണ്ടക്കൈ, ചൂരൽമല പുനർനിർമാണത്തിനു പലിശരഹിത വായ്പയായി കേന്ദ്രം അനുവദിച്ച 529.50 കോടി മാർച്ച് 31ന് അകം ചെലവഴിക്കണമെന്ന നിർദേശം മറികടക്കാൻ കേരളം തേടുന്നത് 3 മാർഗങ്ങൾ. ധനം, റവന്യു, ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നാണു ധാരണയിൽ എത്തിയത്.
തിരുവനന്തപുരം ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഇളവുകൾ ഉപയോഗിച്ച് ഭൂമി തരംമാറ്റിയതു വഴി ഇതുവരെ സംസ്ഥാന സർക്കാരിനു ലഭിച്ചത് 1606.90 കോടി രൂപ.
കൊയിലാണ്ടി ∙ കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുറുവങ്ങാട് സ്വദേശി ലീല ആനയുടെ ചവിട്ടേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റ് രണ്ടു പേരുടെയും മരണം കെട്ടിടം വീണുണ്ടായ പരുക്കു മൂലമാണെന്നും
തിരുവനന്തപുരം ∙ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ വീടു നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. 2018ലെ നിയമപ്രകാരം നിലം ഇനത്തില്‍പെട്ട 4.04 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനും പരമാവധി 2.02 ആര് വിസ്തൃതിയുള്ള ഭൂമിയില്‍ 430.56 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിനും ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു
Results 1-10 of 182
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.