ADVERTISEMENT

ന്യൂഡൽഹി ∙ അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ അന്യായമായി കൈവശം വച്ചാൽ ന്യായമായ പലിശ സഹിതം പണം മടക്കി നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ വ്യക്തമാക്കി.

സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയ 28.10 ലക്ഷം രൂപയുടെ ഇ–സ്റ്റാംപ് ഏജന്റ് നഷ്ടപ്പെടുത്തിയതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇത്രയും പണം മുടക്കി വാങ്ങിയ ഇ സ്റ്റാംപ് ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ തുക മടക്കിക്കിട്ടാൻ കലക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. തുടർന്നു ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുക മടക്കി നൽകാൻ മാത്രമായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ, കാലതാമസത്തിനു പലിശയ്ക്കു കൂടി അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഇത് അനുവദിച്ചു.

English Summary:

Supreme Court Rules: Supreme Court mandates interest on delayed refunds. The court ruled that individuals are entitled to interest if there's a delay in receiving rightfully owed money, setting a precedent for future cases.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com