Activate your premium subscription today
Monday, Apr 21, 2025
കൊച്ചി ∙ നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിനെ സ്വാഗതം ചെയ്ത് കൊച്ചി ജെയിൻ സർവകലാശാല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക്
തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾക്കു വഴിയൊരുക്കുന്ന ബിൽ നിയമസഭ പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ച ബില്ലിനെ ആർഎംപി അംഗം കെ.കെ.രമ മാത്രം എതിർത്തു. വിദ്യാഭ്യാസക്കച്ചവടം ലക്ഷ്യമിട്ടുള്ള ബിൽ പിൻവലിക്കണമെന്നു രമ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതു സര്‍ക്കാരിന്റെ പുതിയ കാല്‍വയ്പാണ് ബില്‍ എന്നും സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു പറഞ്ഞു. നമ്മുടെ സര്‍വകലാശാലകളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കിയതിനു ശേഷമാണ് സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ നിർദിഷ്ട സ്വകാര്യ സർവകലാശാലാ ബില്ലിലെ യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണർക്കു പരാതി നൽകി. സ്വകാര്യ സർവകലാശാലകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2003 -ൽ പുറത്തിറക്കിയ യുജിസി റെഗുലേഷൻ പ്രകാരം സ്വകാര്യ സർവകലാശാല ഒറ്റ ക്യാംപസിൽ തന്നെ ആയിരിക്കണമെന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് കളമൊരുക്കുന്ന ബിൽ നിയമസഭ അംഗീകരിക്കും മുൻപ് പൊതുജനങ്ങളുടെ അഭിപ്രായമുൾപ്പെടെ സ്വീകരിച്ച്, വിദ്യാർഥികൾക്ക് പ്രതികൂലമാകുന്ന ഘടകങ്ങൾ ഒഴിവാക്കണമെന്ന നിലപാടിൽ പ്രതിപക്ഷം. നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിടാതെ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നു പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നതും ഇതുകൊണ്ടാണ്.
തിരുവനന്തപുരം∙ സ്വകാര്യ സർവകലാശാല ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കരട് ബില്ലിന് രണ്ടാഴ്ച മുൻപു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സിപിഐ ഉൾപ്പെട്ട മന്ത്രിസഭയാണ് അംഗീകാരം നൽകിയതെങ്കിലും സിപിഐയുടെ വിദ്യാർഥി– യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ബിൽ അവതരിപ്പിക്കുന്ന ദിവസം എഐഎസ്എഫ് നിയമസഭാ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സബ്ജക്ട് കമ്മിറ്റിക്കു വിടാനാണു സാധ്യത.
മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നടത്തിയത്.
തിരുവനന്തപുരം∙ എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം. ശിവപ്രസാദിനെയും സെക്രട്ടറിയായി പി.എസ്. സജ്ജീവിനെയും തിരഞ്ഞെടുത്തു.
ഏറെ വൈകിയെങ്കിലും, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായകവും ഗുണപരവുമായ സമഗ്രമാറ്റങ്ങളിലേക്കു വഴിതുറന്ന് സ്വകാര്യ സർവകലാശാലകൾ കടന്നുവരികയാണ്. ഇതിനെതിരെയുണ്ടായ വർഷങ്ങൾ നീണ്ട എതിർപ്പും പ്രതിഷേധങ്ങളും പിന്നിട്ട്, പുനരാലോചനകൾക്കുശേഷമാണ് പ്രായോഗികവും കാലാനുസൃതമായ ഈ തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച കരടു ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകിക്കഴിഞ്ഞു.
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.